വനം വകുപ്പ് : ഡേയ് ആരോഗ്യം.... ആരോഗ്യ വകുപ്പ് : ഓമ്പ്രാ... ആറളത്തെ മങ്കി മലേറിയയുടെ കാര്യം വനം വകുപ്പ് പറയും.

വനം വകുപ്പ് : ഡേയ് ആരോഗ്യം....  ആരോഗ്യ വകുപ്പ് : ഓമ്പ്രാ...  ആറളത്തെ മങ്കി മലേറിയയുടെ കാര്യം വനം വകുപ്പ് പറയും.
Sep 7, 2024 01:33 PM | By PointViews Editr



കണ്ണൂർ: വനം വകുപ്പിനെ അഭിനന്ദിച്ച് കണ്ണൂർ ഡിഎംഒ മങ്കി മലേറിയ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറളത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയ ശേഷം ആശങ്ക വേണ്ട എന്നറിയിച്ചു.

മങ്കി മലേറിയ രോഗം ബാധിച്ച് കുരങ്ങൻമാരുടെ മരണം റിപ്പോർട്ട് ചെയ്ത ആറളം വന്യജീവി സങ്കേതത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘമാണ് പരിശോധന നടത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എം ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ആറളം വന്യജീവി സാങ്കേതത്തിന്റെ ഭരണകാര്യ കെട്ടിടത്തിന് സമീപം കഴിഞ്ഞയാഴ്ചയാണ് നാല് കുരങ്ങന്മാരുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബിൽ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.

ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘമാണ് ആറളത്ത് പരിശോധന നടത്തിയത്. ആറളം റേഞ്ച് ഫോറസ്റ്റ് ഓഫീസറും വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡനുമായ രമ്യ രാഘവനിൽനിന്ന് സംഘം വിവരം ശേഖരിച്ചു. തുടർന്ന് ചീങ്കണ്ണി പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകുകളുടെ ലാർവയെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി.

മങ്കി മലേറിയ മനുഷ്യരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് സംഘം അറിയിച്ചു. കൊതുക് വഴിയാണ് മങ്കി മലേറിയയും പകരുന്നത്. നിലവിൽ സ്ഥലത്തു ജോലി ചെയ്യുന്ന ആർക്കും തന്നെ പനിയോ മറ്റു ലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആറളം വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവരിൽ പനി റിപ്പോർട്ട് ചെയ്യുന്നവർക്ക് മലേറിയ പരിശോധന നടത്താൻ തീരുമാനിച്ചു.രോഗ സ്ഥിരീകരണം നടത്തുന്നതിന് വനം വകുപ്പ് സ്വീകരിച്ച ക്രിയാത്മക ഇടപെടലിനെ ഡിഎംഒ അഭിനന്ദിച്ചു. മങ്കി മലേറിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നതായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.


ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ:

* രാത്രി കാലത്ത് പട്രോളിങ്ങിനായി വനത്തിലേക്ക് പോകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ കൊതുക് കടി കൊള്ളാത്തവിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടും ആവശ്യമായ മറ്റു മുൻകരുതൽ എടുത്തു കൊണ്ടും പോകേണ്ടതാണ്.

* ആറളം വന്യജീവി സങ്കേതത്തിലെ ജീവനക്കാർക്കും പരിസര പ്രദേശത്തെ ജനങ്ങൾക്കും മങ്കി മലേറിയ സംബന്ധിച്ച ബോധവത്കരണ പരിപാടി നടത്താൻ തീരുമാനിച്ചു.

* വനത്തിലും വന്യജീവികളുടെ ആവാസ വ്യവസ്ഥയിലേക്കും മനുഷ്യർ കടന്നുചെല്ലുന്ന സാഹചര്യവും വന്യജീവികളുമായുള്ള സമ്പർക്കവും ഒഴിവാക്കേണ്ടതാണ്.

* വീടും പരിസരവും ശുചിത്വപൂർണമായി നിലനിർത്തുകയും കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്ന ചെറിയ വെള്ളക്കെട്ടുകൾ പോലും ഒഴിവാക്കുകയും ഉറവിട നശീകരണം ശീലമാക്കുകയും ചെയ്യേണ്ടതാണ്.

* വെക്ടർ ബോൺ ഡിസീസ് ടീമിന്റെ നേതൃത്വത്തിൽ മലേറിയ പരത്തുന്ന കൊതുകിന്റെ സാനിധ്യം കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികൾ തുടരും.

സംഘത്തിൽ കീഴ്പ്പള്ളി ബ്ലോക്ക് മെഡിക്കൽ ഓഫീസർ പ്രിയ സദാനന്ദൻ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ കെ, ബയോളജിസ്റ്റ് രമേശൻ സിപി, ടെക്‌നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജലീൽ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ്, കീഴ്പ്പള്ളി ബ്ലോക്ക് ഹെൽത്ത് ഇൻസ്പെക്ടർ സോമസുന്ദരം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ എന്നിവരും ഉണ്ടായിരുന്നു.

Forest Department : Day health... Health Department: Ombra... The forest department will tell about monkey malaria in Aralam.

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories